കണക്കുപുസ്തകം. വേറെ പേരൊന്നും കിട്ടീല്ലേ? തീർക്കാൻ എന്ത് കണക്കാണ് ഉള്ളത്? ഒരു കണക്കിന് കഥയും കണക്കല്ലേ, കഥയില്ലാത്ത കണക്കും കണക്കറ്റ കഥയും കഥയില്ലായ്മയല്ലേ?
എവിടെനിന്നോ വന്നു എവിടേക്കോ പോകുന്ന ചിന്തകള്‍. നിരന്തരമായ യാത്രക്കിടയില്‍ അല്‍പം വിശ്രമത്തിനായി അവര്‍ മനസ്സുകൾ തേടിയെത്തുന്നു. ജാതിമതവര്‍ഗ്ഗഭേദമില്ലാത്ത രാഷ്ട്രങ്ങളുടെയും രാശികളുടെയും കെട്ടുപാടുകളില്ലാത്ത, ആകാശത്തില്‍ പറന്നുനടക്കുന്ന പക്ഷികളെപോലെ സ്വതന്ത്രരായ ആശയങ്ങള്‍. പലപലനാടുകള്‍ കണ്ടവര്‍, പര്‍വ്വതങ്ങള്‍ കീഴടക്കിയവര്‍, കടലുകള്‍ നീന്തികടന്നവര്‍, ധ്രുവങ്ങളിലെ കൊടുംതണുപ്പില്‍ വിറയ്ക്കാതെനിന്നവര്‍, അവരെല്ലാം മനസ്സുകളിൽ വന്നു വിശ്രമിച്ചു പോകുന്നു.
മനുഷ്യമനസ്സുകളിൽ വച്ചവർ അറിവ് പങ്കുവച്ചു, ചങ്ങാതിമാരെയും ജീവിതപങ്കാളികളെയും കണ്ടെത്തി. വിഭിന്നരായ ചിലരവിടെ കൊമ്പ് കോര്‍ത്തു. തങ്ങളിലാരാണ് കേമരെന്നറിയാൻ വാഗ്വാദങ്ങള്‍ നടത്തി. വാഗ്വാദങ്ങള്‍ ചിലപ്പോൾ അങ്കത്തട്ടുകളിലും യുദ്ധക്കളങ്ങളിലും ചെന്നെത്തി. വിജയിച്ചവര്‍ ആശ്വമേധങ്ങള്‍ നടത്തി ദുര്‍ബലരെ അടിച്ചമര്‍ത്തി, തത്വശാസ്ത്രങ്ങളായി.
പ്രപഞ്ചഘടികാരത്തിന്‍റെ നിമിഷങ്ങളായ ഏതാനം ഋതുക്കാലങ്ങള്‍ അവരങ്ങിനെ മനസ്സിലെ വഴിയമ്പലങ്ങളില്‍ ചിലവഴിച്ചു വിശ്രമിച്ചു. വിശ്രമം മടുക്കുന്ന മുഹൂര്‍ത്തങ്ങളില്‍ പുതിയ ആശയങ്ങൾക്കും തത്ത്വങ്ങള്‍ക്കും വഴിമാറി വഴിയമ്പലങ്ങളുപേക്ഷിച്ചു; വെട്ടിപിടിച്ചതും നേടിയെടുത്തതുമായ എല്ലാമുപേക്ഷിച്ചു സൌഹൃദങ്ങളും ശത്രുതകളും മറന്നു സ്വതന്ത്രരായി തങ്ങളുടെ സത്യാന്വേഷണം തുടര്‍ന്നു.
വന്നുപോകുന്ന ആ വിരുന്നുകാര്‍ അന്വിഷിയുടെ മനസിൽ ഉപേക്ഷിച്ചുപോയ അവശേഷിപ്പുകളുടെ കണക്കുപുസ്തകമാണീ ഇ-ജന്മം. എന്‍റെ ചിന്തകളുടെ ചരിതം ഞാനിവിടെ കുറിക്കുന്നു.
Best of luck Anwishi.....
ReplyDelete